ആമസോൺ പ്രൈം സൗജന്യമായി അംഗമാവാം
$ads={1}
ഇഒ.ടി.ടി. പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിലെ പുതിയ സിനിമകൾ കാണാൻ കഴിയുന്നതിന് പുറമെ ആമസോൺ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ വളരെയധികം പോപ്പുലാരിറ്റി ആണ് നേടിയെടുത്തത്. ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് പ്രത്യേക മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള സൗകര്യവും നൽകുന്നുണ്ട് . ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്നും, എങ്ങിനെ ഒരു ആമസോൺ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി ലഭിക്കുമെന്നും നോക്കാം.
നിലവിൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് ലഭിക്കുന്നതിനായി മൂന്ന് മാസത്തേക്ക് 329 രൂപയും, ഒരുവർഷത്തേക്ക് 999 രൂപയുമാണ് നൽകേണ്ടത്. ഇത്തരത്തിലൊരു ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിലൂടെ OTT വഴി റിലീസ് ചെയ്യുന്ന പ്രൈം മൂവികൾ, സീരീസുകൾ എന്നിവയെല്ലാം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ആമസോൺ മ്യൂസിക് പ്രീമിയം അംഗത്വം, ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്നിവകൂടി നേടാം എന്നത് എല്ലാവരെയും ഇത്തരമൊരു മെമ്പർഷിപ്പ് എടുക്കുന്നത് ലേക്ക് ആകർഷിക്കുന്നു.
എന്നാൽ ഒരു ആമസോൺ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടുന്നതിന്, ഇന്ത്യയിൽ തുടക്കത്തിൽ ആദ്യ മാസത്തെ സേവനം സൗജന്യമായി നൽകിയിരുന്നു. എന്നാൽ കൂടുതൽ പേർ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഈ ഒരു ആനുകൂല്യം ആമസോൺ പിൻവലിക്കുകയായിരുന്നു. പ്രധാന മൊബൈൽ സേവനദാതാക്കളായ എയർടെൽ,ജിയോ, V എന്നിവർ അവരുടെ ഉപയോക്താക്കൾക്ക് നിശ്ചിത എമൗണ്ട് റീചാർജ് ചെയ്യുന്നതിലൂടെ ആമസോൺ പ്രൈം അംഗത്വം നൽകുന്നുണ്ട്.
എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 131 രൂപ,349 രൂപ പ്ലാനുകൾ തിരഞ്ഞെടുത്ത് റീചാർജ് ചെയ്യുന്നതിലൂടെയും, പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് 499,999,1599 ഫാനുകൾ തിരഞ്ഞെടുത്ത റീചാർജ് ചെയ്യുന്നവർക്കും ആമസോൺ പ്രൈം അംഗത്വം സൗജന്യമായി നൽകുന്നുണ്ട്. പ്രീപൈഡ് ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്കും, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് 1 വർഷത്തേക്കും ആണ് ഇത്തരത്തിൽ ആമസോൺ പ്രൈം അംഗത്വം സൗജന്യമായി ലഭിക്കുക എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വൊഡാഫോൺ ഐഡിയ സംരംഭമായ V,499,699,1099 എന്നീ പ്ലാനുകൾ തിരഞ്ഞെടുത്ത് റീചാർജ് ചെയ്യുന്ന പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ആണ് സൗജന്യമായി ആമസോൺ പ്രൈം അംഗത്വം നൽകുന്നത്. മറ്റൊരു പ്രമുഖ ടെലകോം കമ്പനിയായ ജിയോ 399,599,799,999,1499 എന്നീ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കാണ് സൗജന്യ ആമസോൺ പ്രൈം സേവനം ഉറപ്പുവരുത്തുന്നത്.
$ads={1}
മുകളിൽ പറഞ്ഞ ടെലിഫോൺ സേവനദാതാക്കൾ നൽകുന്ന പ്ലാനുകൾ കൃത്യമായി തിരഞ്ഞെടുത്ത് ഇനി നിങ്ങൾക്കും സൗജന്യ ആമസോൺ പ്രൈം അംഗത്വം ഉറപ്പ് വരുത്താവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയുക
إرسال تعليق