500 രൂപയിൽ ഗ്യാസ് സിലിണ്ടർ വിതരണം|ചോട്ടു ഗാർഹിക ഗ്യാസ്

 500 രൂപയിൽ ഗ്യാസ് സിലിണ്ടർ വിതരണം|ചോട്ടു ഗാർഹിക ഗ്യാസ്


$ads={1}
ദിനംപ്രതി വർദ്ധിച്ചു വരുന്ന പാചകവാതകവില സാധാരണക്കാർക്ക് വലിയ രീതിയിൽ ആണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും നിർധരാരായ കുടുംബങ്ങൾക്ക് പാചകവാതക സിലിണ്ടർ നൽകുന്നതിനു വേണ്ടിയുള്ള പദ്ധതികളും സർക്കാരിന്റെ ഭാഗത്തുനിന്നും നൽകിയിരുന്നു എങ്കിലും, സാധാരണക്കാരായ പലർക്കും ഈ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുഖേന ലഭിക്കുന്ന ഗ്യാസ് സിലിണ്ടർ പദ്ധതിയായ ചോട്ടു ഗാർഹിക ഗ്യാസ് സിലിണ്ടർ പദ്ധതിയെപ്പറ്റി കൂടുതൽ മനസ്സിലാക്കാം.




എന്താണ് ചോട്ടു ഗാർഹിക ഗ്യാസ് സിലിണ്ടർ പദ്ധതി?



പേരുപോലെ തന്നെ കയ്യിൽ കൊണ്ടു നടക്കാവുന്ന രീതിയിൽ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കുകയാണ് ചോട്ടു ഗ്യാസ് സിലണ്ടർ പദ്ധതിവഴി ഉദ്ദേശിക്കുന്നത്. സിലിണ്ടറുകളുടെ വലിപ്പം കുറവായതുകൊണ്ട് തന്നെ സാമ്പത്തികമായും വളരെയധികം ലാഭകരമായ ഒരു പദ്ധതി ആയി ഇവയെ കണക്കാക്കാം. ഒരു സിലിണ്ടറിനു 5 കിലോ ആണ് ഭാരം ഉണ്ടാവുക. ഏകദേശം 500 രൂപ നിരക്കിൽ ആയിരിക്കും വില നൽകേണ്ടി വരിക. സപ്ലൈകോ വഴി കരാർ ഉറപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.


അതുകൊണ്ടുതന്നെ കേരളത്തിൽ വ്യത്യസ്ത സപ്ലൈകോ അടിസ്ഥാനത്തിലാണ് സിലിണ്ടറുകൾ വിതരണം ചെയ്യുക. പ്രധാനമായും പഠന ആവശ്യങ്ങൾക്ക് അന്യ സ്ഥലങ്ങളിൽ പോയി താമസിക്കേണ്ടവർ,പ്രൊഫഷണൽ ആവശ്യത്തിനായി മറ്റു സ്ഥലങ്ങളിൽ പോയി താമസിക്കേണ്ടി വരുന്നവർ, അന്യ സംസ്ഥാന തൊഴിലാളികൾ, വാടകക്ക് താമസിക്കുന്നവർ എന്നിവർക്കെല്ലാം വളരെയധികം ഉപയോഗപ്രദമായി തന്നെ ചോട്ടു സിലിണ്ടറുകൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.


സാധാരണ ഒരു ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിന് അഡ്രസ് തെളിയിക്കുന്ന രേഖ ആവശ്യമാണ്. എന്നാൽ ചോട്ടു ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുന്നതിനായി അഡ്രസ് തെളിയിക്കുന്ന രേഖ നൽകേണ്ടി വരുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. പകരം സർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയായ ആധാർ കാർഡ്,റേഷൻ കാർഡ്, വോട്ടർ ഐഡി എന്നിങ്ങനെയുള്ള രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുക യാണെങ്കിൽ സിലിണ്ടർ ലഭിക്കുന്നതാണ്.


ചോട്ടു ഗ്യാസ് സിലണ്ടർ റീഫിൽ ചെയ്യുന്നതിന് 25 രൂപ നിരക്കിൽ മാത്രമാണ് പണം ചിലവഴിക്കേണ്ടി വരുന്നുള്ളൂ. സാധാരണയായി ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2 കിലോഗ്രാം ആണ്. മുൻകാലങ്ങളിൽ ഇത്തരം സിലിണ്ടറുകൾക്ക് സർക്കാരിൽ നിന്നും സബ്സിഡി ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന പാചകവാതക വിലയും സബ്സിഡി ഇല്ലാതാക്കിയ തും സാധാരണ കുടുംബങ്ങളിൽ വളരെ വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വലിയ തുക ചിലവഴിച്ച് സാധാരണ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ചോട്ടു ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ.


കുടുംബ ബഡ്ജറ്റിന് അനുയോജ്യമായതും, ആവശ്യാനുസരണം കൊണ്ടുനടക്കാൻ സാധിക്കുന്നതുമായ ചോട്ടു ഗ്യാസ് സിലിണ്ടറുകൾ വെറും 500 രൂപ മുടക്കി ഇഷ്ടാനുസരണം എവിടെവേണമെങ്കിലും കൊണ്ടു പോകാവുന്നതുമാണ്.



$ads={1}
സംസ്ഥാന വ്യാപകമായി നടത്തുന്ന ചോട്ടു ഗ്യാസ് സിലിണ്ടർ പദ്ധതി സപ്ലൈകോ വഴി വിതരണം ചെയ്യപ്പെടുന്ന രീതിയിലാണ് കരാർ ഒപ്പിട്ടിട്ടുള്ളത്. വളരെ കുറഞ്ഞ ചിലവിൽ റീഫിൽ ചെയ്ത് ഉപയോഗിക്കാവുന്ന ചോട്ടു ഗ്യാസ് സിലിണ്ടറുകൾ സാധാരണ കുടുംബങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും
എന്നു തന്നെ പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post

Random-Posts